മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിൻ 'ഓപ്പറേഷൻ തൂഫാൻ 2.0' ന് തുടക്കമായി
September 29, 2026
മുട്ടിൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ശക്തമായ ജനകീയ പ്രചാരണ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ 2.0' ന് മുട്ടിൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും പതാക ഉയർത്തലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി.പി നിർവ്വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടൊന്നാകെ കൈകോർക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലീന സി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. നിഷീദ് ചാഴിവയൽ സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. മുഹമ്മദ് ഷജീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷാബി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് വാർഡ് മെമ്പർമാർക്കുള്ള 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണവും നടന്നു. ലഹരിമുക്ത സമൂഹ സൃഷ്ടിക്കായി മുഴുവൻ ജനപ്രതിനിധികളും കൈകോർക്കുമെന്ന ഉറപ്പിൽ 'തൂഫാൻ പ്രതിജ്ഞ' ചൊല്ലിക്കൊണ്ടാണ് പരിപാടി സമാപിച്ചത്. ലഹരിക്കെതിരെയുള്ള ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും