ലൈഫ് മിഷൻ ഭവന പദ്ധതി: മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്തൃ സംഗമം നടത്തി; 300 കുടുംബങ്ങൾക്ക് പുതുതായി വീട് അനുവദിക്കും

May 19, 2026

മുട്ടിൽ: ലൈഫ് മിഷൻ 2020 ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുട്ടിൽ ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് അനുവദിക്കുന്നതിന്റെ ഭാഗമായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പദ്ധതിപ്രകാരം പഞ്ചായത്തിൽ ആകെ 300 പേർക്കാണ് പുതുതായി ഭവന നിർമ്മാണത്തിനായി ധനസഹായം നൽകുന്നത്.

മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി. പി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീന സി. നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. മുഹമ്മദ് ഷജിദ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആയിഷാബി സ്വാഗത പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഉഷ ഇ. എം, മുട്ടിൽ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ശ്രീ. ജയരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. നിഷീദ് ചാഴിവയൽ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. കുര്യാക്കോസ്, ശ്രീ. ഫൈസൽ എൻ. ബി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ വിവിധ മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് വി.ഇ.ഒ.മാരായ ശ്രീ. വിപിൻ ശ്യാം, ശ്രീമതി. ആതിര എന്നിവർ ഗുണഭോക്താക്കൾക്കായി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. രാജേഷ് എം. ബി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളും നിരവധി ഗുണഭോക്താക്കളും സംഗമത്തിൽ പങ്കെടുത്തു..

ലൈഫ് ഭവന പദ്ധതി