ജാഗ്രത സമിതി

ജാഗ്രത സമിതി

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വേദി

എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും തീരാ നിഷേധത്തിനും എതിരെ ശക്തി ഇടപെടലുകളും പരിഹാരത്തിനും വേണ്ട ക്രമീകരണം ഉറപ്പാക്കുകയും ചെയ്യുക.
  • സ്ത്രീകളും കുട്ടികളും കക്ഷികളായി വരുന്ന ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്യുക.
  • ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ എന്നിവയിലേക്ക് എത്തിക്കുക.
  • സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനായി സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക.
  • സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ അക്രമങ്ങളും ഉണ്ടാകാത്ത സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക.

മുട്ടിൽ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

ക്രമ നം.പദവിപേര്
1ചെയർ‌പേഴ്‌സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്രഞ്ജിത്ത് സി പി
2വൈസ് ചെയർ‌പേഴ്‌സൺ – വൈസ് പ്രസിഡന്റ്ലീന സി നായർ
3കൺ‌വീനർ – ഐ.സി.ഡി.എസ് സൂപ്പർ‌വൈസർഫസ്ലി പി കെ
4കോ-കൺ‌വീനർ – പഞ്ചായത്ത് സെക്രട്ടറികുഞ്ഞീതുട്ടി
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ‌പേഴ്‌സൺആയിഷാബി
6അഭിഭാഷക-
7പോലീസ് സ്റ്റേഷൻ ഇൻ‌സ്പെക്ടർ / സബ് ഇൻ‌സ്പെക്ടർ-
8എസ്.സി / എസ്.ടി വിഭാഗം വനിത പ്രതിനിധി-
9പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ-
10സി.ഡി.എസ് ചെയർ‌പേഴ്‌സൺ-
11വാർഡ്തല ജാഗ്രതസമിതി പ്രതിനിധി-
12കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ-