കാരാപ്പുഴ മെഗാ ടൂറിസം പ്രോജക്ട്

വയനാട് ജില്ലയിലെ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ മെഗാ ടൂറിസം പ്രോജക്ട്, പ്രകൃതിഭംഗിയും സാഹസിക വിനോദങ്ങളും സമന്വയിക്കുന്ന മലബാറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൺഅണക്കെട്ടുകളിലൊന്നായ കാരാപ്പുഴ ഡാമിനോട് ചേർന്ന് കിടക്കുന്ന വിശാലമായ ജലാശയവും മനോഹരമായി സജ്ജീകരിച്ച ലാൻഡ്‌സ്‌കേപ്പ് ഗാർഡനുകളും സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക്, സാഹസിക പ്രിയർക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ സ്ലൈഡിംഗ് സ Zip-line, ജയിന്റ് സ്വിംഗ് (Giant Swing), കാണികളിൽ കൗതുകമുണർത്തുന്ന ഫൗണ്ടനുകൾ, വാട്ടർ ടൂറിസത്തിന് അനുയോജ്യമായ ബോട്ടിംഗ് സൗകര്യങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പഞ്ചായത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് വലിയ പങ്കുവഹിക്കുന്ന ഈ പദ്ധതി, കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ പ്രകൃതിദത്തമായ ഒരിടമാണ്.

Karappuzha Megha Tourisms Project